Site iconSite icon Janayugom Online

അധ്യാപകരും വിദ്യാർത്ഥികളും കാത്തിരുന്നത് മണിക്കൂറുകളോളം; സ്കൂൾ സന്ദർശിക്കാതെ തിരികെ മടങ്ങി സുരേഷ് ഗോപി

മണിക്കൂറുകളോളം കാത്തിരുന്ന അധ്യാപകരേയും വിദ്യാർത്ഥികളേയും നിരാശരാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി സ്കൂൾ സന്ദർശിക്കാതെ തിരികെ മടങ്ങി. ശനിയാഴ്ച രാവിലെ പെരുവല്ലൂർ ഗവ. യുപി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ ഗേറ്റ് കടന്ന്‌ മന്ത്രിയുടെ വാഹനം അകത്തേക്ക് പ്രവേശിച്ചെങ്കിലും വാഹനം നിർത്തി അതിൽത്തന്നെ സുരേഷ്‌ ഗോപി ഇരുന്നു. പിന്നീട് വാഹനം പുറകോട്ടെടുത്ത് മറ്റൊരു ചടങ്ങിലേക്ക് പോകുകയായിരുന്നു. 

സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി തിരിച്ചുപോയതെന്നും അദ്ദേഹത്തിന്റെ പ്രോഗ്രാം ലിസ്റ്റിൽ സ്കൂൾ സന്ദർശനം ഇല്ലെന്നുമാണ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ടിരുന്നുവെന്നും അദ്ദേഹം അനുവദിച്ച സമയത്തിൽ ആണ് ചടങ്ങ് ക്രമീകരിച്ചതെന്നും സ്കൂൾ അധികൃതർ പറയുന്നു. 2026‑ൽ ശതാബ്ദി ആഘോഷിക്കുന്ന പെരുവല്ലൂർ ഗവ. സ്കൂളിന് എംപി ഫണ്ടിൽനിന്ന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. സുരേഷ് ഗോപി സ്കൂൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകർ ക്ലസ്റ്റർ ക്ലാസ്‌ മാറ്റിവെച്ചാണ് സ്കൂളിൽ എത്തിയത്. 

Exit mobile version