Site iconSite icon Janayugom Online

തിരുവനന്തപുരം ഇന്ന് ജോറാകും: ടീം ഇന്ത്യ ഇന്ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡില്‍, മഴ വില്ലനാകുമോ എന്ന ആശങ്കയില്‍ ആരാധകര്‍

cricketcricket

ഓസ്ട്രേലിയക്കെതിരെ വിജയക്കുതിപ്പ് തുടരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്ന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡിലിറങ്ങുന്നു. വിശാഖപട്ടണത്തു നടന്ന ആദ്യ ടി20യില്‍ അവസാന ബോളിലേക്കു നീണ്ട മത്സരത്തില്‍ ആവേശവിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലെത്തുക. അതേസമയം മത്സരം മഴയെടുത്തേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നു.

മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. വിശാഖപട്ടണത്ത് ഇറങ്ങിയ ടീമില്‍ നിന്നും വലിയ മാറ്റം ഇന്ത്യന്‍ നിരയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ നന്നായി തല്ലു വാങ്ങിയ ബിഷ്‌നോയ്ക്കു പകരം ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കളിപ്പിച്ചേക്കും. ബൗളര്‍മാരില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സംഭാവന ലഭിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറും.
ഗ്രീന്‍ഫീല്‍ഡ് ഇതുവരെ മൂന്നു ട്വന്റി20 മത്സരങ്ങള്‍ക്കും രണ്ട് ഏകദിനങ്ങള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ ജയിച്ചു, അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. 

താരതമ്യേന ബൗളിങ്ങിനനുകൂലമാണ് ഗ്രീന്‍ഫീല്‍ഡിലെ പിച്ച്. മൂന്ന് ട്വന്റി20കളില്‍ ശരാശരി സ്‌കോര്‍ 114 മാത്രമാണ്. 2019 ല്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസ് നേടിയ രണ്ടിന് 173 ആണ് ഉയര്‍ന്ന സ്‌കോര്‍. ആ മത്സരത്തില്‍ ലെന്‍ഡല്‍ സിമണ്‍സ് നേടിയ 67 നോട്ടൗട്ടാണ് മികച്ച വ്യക്തിഗത സ്‌കോര്‍.
ഈ വര്‍ഷം ഗ്രീന്‍ഫീല്‍ഡ് ആതിഥ്യമരുളുന്ന രണ്ടാമത്തെ ഇന്റര്‍നാഷണല്‍ മത്സരമാണ് ഇത്. ജനുവരി മൂന്നിന് നടന്ന ഏകദിനത്തില്‍ ശ്രീലങ്കയെ റെക്കോര്‍ഡായ 317 റണ്‍സിന് ഇന്ത്യ തകര്‍ത്തിരുന്നു. 2013 ലാണ് മുമ്പ് ഒരേയൊരിക്കല്‍ ഒരു കല
ണ്ടര്‍ വര്‍ഷം കേരളത്തില്‍ രണ്ട് ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നടന്നത്. ആ വര്‍ഷം ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനുമെതിരായ ഏകദിനങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും 27 ട്വന്റി20 കളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ പതിനാറെണ്ണം ജയിച്ചു, ഓസീസ് പത്തെണ്ണത്തിലും വിജയം നേടി. 

Eng­lish Sum­ma­ry: Team India today at Kariya­vat­tam Green Field

You may also like this video

Exit mobile version