സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് രുദ്രപ്രയാഗിൽ നിന്നും കേദാർനാഥിലേക്ക് പോകുകയായിരുന്ന കെസ്ട്രൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻറെ ഹെലികോപ്റ്റർ അടിയന്തരമായി ഹൈവേയിൽ ഇറക്കി.
ഉച്ചയ്ക്ക് 12.52നാണ് ബഡാസു ഹെലിപാഡിൽ കോപ്റ്റർ ടേക്ക് ഓഫ് ചെയ്തത്. എന്നാൽ പെട്ടന്നുണ്ടായ സാങ്കേതിക തകരാർ മൂലം രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലെ ഒരു റോഡിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. അപകടം ഒഴിവാക്കാനായാണ് അടിയന്തരമായി ലാൻഡിംഗ് നടത്തി.
സംഭവത്തിൽ ഒരു കാർ തകർന്നു. അടിയന്തര ലാൻഡിങ്ങിനിടെ പൈലറ്റിന് ചെറിയ രീതിയിൽ പരിക്കേറ്റെന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ ടൂറിസം ഡവലപ്പ്മെൻറ് ഓഫീസർ രാഹുൽ ചൌബേ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

