സർവിസ് നടത്തുന്നതിന് തൊട്ടുമുമ്പായി നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. എയർ ഇന്ത്യയുടെ എ ഐ143 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുമെന്നും ആവശ്യപ്പെടുന്നവർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചുനൽകുകയോ, മറ്റൊരു ദിവസത്തേക്ക് യാത്ര സൗജന്യമായി പുനഃക്രമീകരിക്കാനുള്ള സൗകര്യങ്ങളോ ചെയ്തു നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യയുടെ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

