ഇന്ത്യന്‍ യുദ്ധവിമാനം ദുബായില്‍ തകര്‍ന്നു വീണു.ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് ദുബായ് എയര്‍ഷോയ്ക്കിടെ തകര്‍ന്നുവീണത്. സംഭവത്തില്‍ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. താഴെവീണ് തേജസ് യുദ്ധവിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30 നാണ് സംഭവം. അൽ മക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം.

