Site iconSite icon Janayugom Online

നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ട് ടെലികോം കമ്പനികൾ

നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ട് ടെലികോം കമ്പനികൾ. 2024 ൽ ട്രായ് പുറത്തിറക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ പ്രകാരമാണ് പുതിയ നടപടി. ടെലികോം സേവനദാതാക്കളെല്ലാം അവരുടെ സേവന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ്‌വർക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം. ഇതിനായി ഏപ്രില്‍ ഒന്ന് വരെയായിരുന്നു സമയം നല്‍കിയിരുന്നത്.

ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ, എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, തുടങ്ങിയ കമ്പനികൾ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ ഉൾപ്പടെയുള്ള വിശദവിവരങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിമുതൽ ഈ പുതിയ സംവിധാനം വഴി 5ജി, 4ജി, 3ജി, 2ജി നെറ്റ് വര്‍ക്കുകള്‍ വേഗത്തിൽ വേര്‍തിരിച്ചറിയാൻ സാധിക്കും.

Exit mobile version