Site icon Janayugom Online

അന്തരീക്ഷത്തില്‍ എതിര്‍ച്ചുഴി; ചൂട് കൂടുന്നു

അന്തരീക്ഷത്തില്‍ എതിര്‍ച്ചുഴിയുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നിരുന്നു. കണ്ണൂരിലും കാസർകോടും പാലക്കാടുമാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. ഇന്ന് ജാഗ്രതാ മുന്നറിയിപ്പ് പ്രത്യേകം ജില്ലകള്‍ക്കായി ഇല്ല. എല്ലായിടത്തും ശ്രദ്ധവേണമെന്ന നിര്‍ദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാൻ തന്നെയാണ് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
.
ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞരും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതിൽ താഴുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താൽ അന്തരീക്ഷ താപ നില കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന് നിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ രാത്രി കാലത്തെ താപനിലയിൽ 2.9 ഡിഗ്രിയുടെ വർധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂർ ജില്ലകളിൽ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

Eng­lish Sam­mury: Tem­per­a­ture may ris­es in Ker­ala and And Warn­ing will water shortage 

 

Exit mobile version