Site iconSite icon Janayugom Online

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ക്ഷേത്ര പൂജാരി; 75കാരൻ പൊലീസ് പിടിയിൽ

തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപമുളള ക്ഷേത്രത്തിലെ പൂജാരി 13 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 75 കാരനായ പൂജാരിയെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവലഞ്ചുഴിയിലെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി വർഷങ്ങളായി സേവനമനുഷ്ഠിച്ചു വന്നിരുന്ന വിശ്വനാഥ അയ്യർ എന്ന പ്രതിയാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സെപ്റ്റംബർ 8 ന് കുട്ടി കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. തുടർന്ന് വഴിപാട് നടത്താനായി ഒറ്റയ്ക്ക് പോയപ്പോഴായിരുന്നു പൂജാരിയുടെ അതിക്രമം.

പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിയുകയായിരുന്നു.

Exit mobile version