Site icon Janayugom Online

കശ്മീരില്‍ ഭീകരാക്രമണ ശ്രമം തകര്‍ത്തു

ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ 10 കിലോയിലധികം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ട്രാല്‍ മേഖലയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. വന്‍ ഭീകരാക്രമണമാണ് തകര്‍ക്കാനായതെന്ന് കശ്മീർ സോൺ പൊലീസ് ട്വിറ്ററിൽ പറഞ്ഞു. ഈ മാസം പുല്‍വാമയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് 10ന് പുല്‍വാമ ജില്ലയില്‍ 25 കിലോഗ്രാം ഐഇഡി സുരക്ഷാ സേന നിര്‍വീര്യമാക്കിയിരുന്നു.

ജൂൺ രണ്ടിന്, തെക്കൻ കശ്മീരിലെ ഷോപ്പിയാനില്‍ സൈനികർ സഞ്ചരിച്ച വാഹനത്തിൽ തീവ്രവാദികൾ ഐഇഡി സ്ഥാപിച്ചിരുന്നു. സ്ഫോടനത്തില്‍ ഒരു സൈനിക ജവാൻ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്നും കണ്ടെത്തിയ ഗ്രനേഡ് നിര്‍വീര്യമാക്കി. വിജയ്പുരിലെ സാംബ ഗ്രാമത്തിന് സമീപത്തെ വയലുകളിൽ ജോലി ചെയ്യുന്ന ചില കർഷകരാണ് തോട്ടിൽ നിന്നും ഗ്രനേഡ് കണ്ടെത്തിയത്. അവർ പൊലീസിൽ വിവരമറിയിക്കുകയും വിദഗ്ധർ നിർവീര്യമാക്കുകയുമായിരുന്നു. പത്തുദിവസത്തിനിടെ രജൗരിയില്‍ രണ്ട് ചാവേര്‍ ആക്രമണശ്രമങ്ങളും നിര്‍വീര്യമാക്കിയതായി സൈന്യം അറിയിച്ചു.

Eng­lish Sum­ma­ry : Ter­ror­ist attack attempt foiled in Kashmir
You may also like this video

Exit mobile version