Site iconSite icon Janayugom Online

നരേന്ദ്രമോഡിയുടെ വിമാനത്തിന് നേരെ ഭീകരാക്രമണ മുന്നറിയിപ്പ്; അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിമാനത്തിന് നേരെ ഭീകരാക്രമണ മുന്നറിയിപ്പ്. അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ് .
മുംബൈ പോലീസിന് പൊലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത് . ഭീഷണി അറിഞ്ഞ പൊലീസ് ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ അറിയിക്കുകയും സ്ഥിതിഗതികൾ വിലയിരുത്താൻ അന്വേഷണം ആരംഭിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു. 

ഫ്രാൻസിലേക്കും അമേരിക്കയിലേക്കും ഔദ്യോഗിക പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശനത്തിനായി പുറപ്പെടുമ്പോൾ തീവ്രവാദികൾ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നുവെന്നായിരുന്നു ഫോൺ സന്ദേശമെന്ന് മുംബൈ പൊലീസ് പറഞ്ഞു. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ചെമ്പൂർ മേഖലയിൽനിന്നാണ് ഒരാളെ അറസ്റ്റ് ചെയ്‌തതായാണ് സൂചന . ഇയാൾ മനോദൗർ‌ബല്യമുള്ളയാളാണെന്ന് അറിയുന്നു.

Exit mobile version