താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല. ഭാരം കുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടുമെന്ന് ജില്ലാ കലക്ടറിൻറെ പുതിയ അറിയിപ്പ്. കലക്ടറിൻറെ നേതൃത്വത്തിൽ ചേർന്ന ദുരന്തനിവാരണ അതോരിറ്റിയുടേതാണ് തീരുമാനം. ശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് ചെറിയ വാഹനങ്ങൾ ഒറ്റ ലൈനായി കടത്തിവിടുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഇതുവഴി പോകുന്ന വാഹനങ്ങൾ വേഗത കുറച്ച് സുരക്ഷിതമായി പോകണമെന്നും കളക്ടർ നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
താമരശ്ശേരി ചുരം പൂർണമായി അടയ്ക്കില്ല; പുതിയ അറിയിപ്പുമായി ജില്ലാ കലക്ടർ

