Site iconSite icon Janayugom Online

നടക്കുന്നത് എതിരാളികളുടെ വ്യാജപ്രചരണം മാത്രമെന്ന്; കർണാടക ഭൂമി കുംഭകോണത്തിൽ മലക്കം മറിഞ്ഞ് രാജീവ് ചന്ദ്രശേഖർ

കർണാടക ഭൂമി കുംഭകോണത്തിൽ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇപ്പോൾ നടക്കുന്നത് എതിരാളികളുടെ വ്യാജപ്രചരണം മാത്രമെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. എന്നാൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളിൽ വ്യക്തമായ മറുപടി പറയാതെ ഒളിച്ചോടുകയാണ് അദ്ദേഹം ചെയ്‌തത്‌.

പിണറായി വിജയന്‍ സര്‍ക്കാരിന്റെയും രാഹുലിന്റെ കോണ്‍ഗ്രസിന്റെയും അഴിമതികള്‍ക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് കൊണ്ടതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്ട്രീയ സംസ്‌കാരവും, ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ‘മതേതരത്വവും’ ശുദ്ധീകരിക്കാനാണ് കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version