Site iconSite icon Janayugom Online

താമരശ്ശേരിയിൽ തട്ടുകട രാസ ലഹരി വ്യാപനത്തിന്റെ കേന്ദ്രം; ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഈ കടയിൽ

ലഹരിവ്യാപനത്തിന്റെ കേന്ദ്രമായി താമരശേരി മാറുമ്പോൾ പൊലീസ് അന്വേഷണം പുതിയ ദിശയിൽ. താമരശേരി ചുരത്തിലെ തട്ടുകട കേന്ദ്രീകരിച്ച് രാസ ലഹരി വിൽപ്പന വ്യാപകമെന്ന് പരാതി ഉയരുന്നുണ്ട്. താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഈ തട്ടുകടയിലാണ്. പരാതിയെ തുടർന്ന് പൂട്ടിയ ഈ കട വീണ്ടും തുറന്നു ലഹരി വിൽപ്പന ആരംഭിച്ചുവെന്നാണ് ആക്ഷേപം. 

താമരശ്ശേരിയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ദിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു.. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു. 

Exit mobile version