Site iconSite icon Janayugom Online

47ാമത് ആസിയാൻ ഉച്ചകോടിക്ക് ഇന്ന് മലേഷ്യയിൽ തുടക്കം

47-ാമത് ആസിയാൻ ഉച്ചകോടിക്ക്‌ മലേഷ്യയിലെ ക്വാലാലംപൂരിൽ ഇന്ന് തുടക്കം. ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി വെർച്വലായി പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് ഉൾപ്പടെ നിരവധി നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്. ഇന്തോനേഷ്യ, മലേഷ്യ,ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്„ വിയറ്റ്‌നാം, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളാണ് ആസിയാനിൽ ഉൾപ്പെടുന്നത്.

ആസിയാൻ യോഗങ്ങൾ ഒക്ടോബർ 26 മുതൽ 28 വരെയാണ് നടക്കുക. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ആസിയാൻ ഗ്രൂപ്പിന്റെ സംഭാഷണ പങ്കാളികളായ ഒട്ടേറെ രാജ്യങ്ങളിലെ നേതാക്കളെയും മലേഷ്യ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 26ന് ട്രംപ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ക്വലാലംപുരിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Exit mobile version