Site iconSite icon Janayugom Online

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്; ബില്ലിന് അംഗീകാരം

സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

നിലവിൽ പുരുഷന്മാരുടെ വിവാഹപ്രായം 21 ആണ്. ആൺ, പെൺ ഭേദമന്യേ വിവാഹപ്രായം തുല്യമാക്കുക എന്നതാണ് ലക്ഷ്യം. അതേസമയം സ്ത്രീകളുടെ വിവാഹപ്രായപരിധി ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.

സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിർദേശങ്ങൾ നൽകിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിച്ചു. 1978ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15ൽ നിന്ന് 18 ആക്കി ഉയർത്തിയത്.

eng­lish sum­ma­ry; The age of mar­riage for women is 18 to 21; Approval of the Bill

you may also like this video;

Exit mobile version