Site iconSite icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനത്തിന് വന്‍ റാലിയോടെ നാളെ കൊടിയിറങ്ങും

ദേശീയ സമ്മേളനത്തിന് നാളെ കൊടിയിറങ്ങും. തൊഴിലാളി മഹാറാലിയോടെയാണ് സമ്മേളനത്തിന് സമാപമാകുക. കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ അമര്‍ജീത് കൗര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, രാമകൃഷ്ണ പാണ്ഡ, എഐടിയുസി നേതാവ് വാഹിദാ നിസാം തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി രാജേന്ദ്രന്‍ സ്വാഗതവും വര്‍ക്കിങ് ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ് നന്ദിയും പറയും.

ഇന്ന് വൈകിട്ട് അഞ്ചിന് ‘വർഗ രാഷ്ട്രീയത്തിന്റെ സമകാലിക കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തില്‍ സെമിനാർ ടി ജെ ആഞ്ചലോസിന്റെ അധ്യക്ഷതയില്‍ കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ്, അഡ്വ. എം ലിജു എന്നിവര്‍ സംസാരിക്കും. മന്ത്രി ജെ ചിഞ്ചുറാണി സമ്മാനദാനം നിര്‍വഹിക്കും. ദീപ്തി അജയകുമാര്‍ നന്ദി പറയും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. 

Eng­lish Summary:The AITUC nation­al con­fer­ence will be flagged off tomor­row with a huge rally
You may also like this video

Exit mobile version