Site iconSite icon Janayugom Online

അറസ്റ്റ് തടഞ്ഞില്ല; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബു മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അടിയന്തര സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി മാറ്റി. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് സിയാദ് റഹ്മാൻ വെക്കേഷന് ശേഷം പരിഗണിക്കാനാണ് മാറ്റിയത്. അതേസമയം അറസ്റ്റ് ചെയ്യരുതെന്ന ഹർജിയിലെ ആവശ്യത്തിലേയ്ക്ക് കോടതി കടന്നില്ല. തനിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്ന വാദമാണ് ജാമ്യാപേക്ഷയില്‍ വിജയ് ബാബു ഉയർത്തിയത്. ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് നടി തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്നും മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിജയ് ബാബു അവകാശപ്പെട്ടു.

സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളില്‍ കുടുക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകകയാണ്. അത്തരം ഒരു ഉദ്ദേശം തന്നെയാണ് ഈ പരാതിക്ക് പിന്നിലുമുള്ളത്. ഒരു തരത്തിലും നടിയെ ബലാത്കാരമായി പീഡിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിലെ സത്യാവസ്ഥ കോടതിയേയും പൊലീസിനേയും ബോധ്യപ്പെടുത്താന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍, വീഡിയോകള്‍ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. എന്നാല്‍ അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാത്ത തെളിവുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞ് വാർത്തകള്‍ കൊടുക്കുകയാണെന്നും വിജയ് ബാബു ഹർജിയില്‍ വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: The arrest was not pre­vent­ed; Vijay Babu’s antic­i­pa­to­ry bail granted

You may like this video also

Exit mobile version