രാവിലെയുള്ള അസ്സംബ്ലിക്ക് വൈകി എത്തിയെന്നാരോപിച്ച് അധ്യാപിക പെൺകുട്ടികളുടെ മുടി മുറിച്ചത് വൻ വിവാദമാകുന്നു. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം. റസിഡൻഷ്യൽ ഗേൾസ് സെക്കണ്ടറി സ്ക്കൂളായ കസ്തൂർബ ബാലിക വിദ്യാലയത്തിലെ അധ്യാപിക സായി പ്രസന്നയാണ് കുട്ടികളോട് ഈ ക്രൂരത കാട്ടിയത്.
വെള്ളം മുടങ്ങിയത് മൂലം രാവിലെ അസംബ്ലിക്ക് വരാൻ വൈകിയ 18 പെൺകുട്ടികളുടെ മുടി ഇവർ വെട്ടിയതായാണ് റിപ്പോർട്ട്.ഇത്കൂടാതെ പ്രസന്ന 4 പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും വെയിലത്ത് നിർത്തുകയും ചെയ്തതാതും ആരോപണമുണ്ട്. ഈ സംഭവം പുറത്ത് ആരോാടും പറയരുതെന്ന് ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് കുട്ടികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് ഇത് പുറം ലോകമറിയുന്നത്. എന്നാൽ തൻറെ നടപടികളെ ന്യായീകരിച്ച പ്രസന്ന കുട്ടികളിൽ അച്ചടക്കം വളർത്താനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്നാണ് അവകാശപ്പെട്ടത്.