Site iconSite icon Janayugom Online

നിധികിട്ടാന്‍ മനുഷ്യനെ ബലിനല്‍കിയാല്‍ മതിയെന്ന് ജ്യോതിഷിയുടെ വാക്ക്; ചെരുപ്പുകുത്തിയെ കൊ ലപ്പെടുത്തി യുവാവ്

നിധിശേഖരം ലഭിക്കാന്‍ മനുഷ്യനെ ബലിനല്‍കിയാല്‍ മതിയെന്ന ജ്യോതിഷിയുടെ വാക്കുകേട്ട് ചെരിപ്പുകുത്തിയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. ചെരിപ്പുകുത്തിയും 52കാരനുമായ പ്രഭാകറാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളില്‍ ജ്യോതിഷിയെയും കൊലനടത്തിയ യുവാവിനെയും പൊലീസ് പിടികൂടിയിരുന്നു.

പ്രതിയായ ആനന്ദ് റെഡ്ഡി പാവ്ഗാഡയിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്ന ആനന്ദ് ഇതിന് പരിഹാരം തേടിയാണ് ജ്യോതിഷിയുടെ അടുത്തെത്തിയത്. മനുഷ്യബലി നൽകിയാൽ നിധി ലഭിക്കുമന്നും അതോടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം തീരുമെന്നും ജ്യോതിഷിയായ രാമകൃഷ്ണ ആനന്ദിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പരശുരാംപുരിന് പടിഞ്ഞാറുള്ള മേഖലയിലാണ് നിധിയെന്നും ഇയാള്‍ ആനന്ദിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.

പരശുരാംപുരിലെത്തി ബലി നല്‍കാനുള്ള ആളെ കണ്ടെത്തുകയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭാകറിനെ സമീപിച്ച് വീട്ടിലെത്തിക്കാൻ എന്ന് വാഗ്ദാനം ചെയ്ത് സ്കൂട്ടറിൽ കറ്റി കൊണ്ടുപോവുകയായിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോൾ വാഹനത്തിന്റെ ഇന്ധനം തീര്‍ന്നുവെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മേഖലയില്‍ ആനന്ദ് വാഹനം നിര്‍ത്തുകയും പ്രഭാകറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയാണ് ജ്യോതിഷിക്കെതിരേയും.

Exit mobile version