ചികിത്സയ്ക്ക് എത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ അറ്റൻഡർ അറസ്റ്റിൽ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസ്(38) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൈയ്ക്ക് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ മാറിയ സമയത്താണ് ഇയാൾ മോശമായി പെരുമാറിയത്. ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
English Summary: The attendant who misbehaved with the middle-aged woman who came for treatment was arrested
You may like this video also