ശബരിമലയിലെ സ്വർണ മോഷണ കേസിൽ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് നിർണായക ശാസ്ത്രീയ പരിശോധന ഫലം പുറത്ത്. കവര്‍ന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും പാളികളിലെ മാറ്റം രാസപ്രവര്‍ത്തനം മൂലമാണെന്നും ആണ് വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴി.
ഇപ്പോഴുള്ളത് യഥാർത്ഥ ചെമ്പ് പാളികൾ ആണെന്നും മൊഴിയിൽ പറയുന്നു. മെർക്കുറിയും അനുബന്ധ രാസലായനികളും ചേർത്തതിലുള്ള ഘടനവ്യതിയാനമാണ് പാളികൾക്കുണ്ടായ മാറ്റത്തിൽ കാരണം. പാളികൾ മാറ്റി പുതിയവ വെച്ചതെന്ന് സ്ഥിരീകരിക്കാൻ തെളിവില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.

