Site iconSite icon Janayugom Online

78,000 വും പിന്നിട്ട് സ്വർണവില

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 78000 രൂപയിലെത്തി. പവന് ഇന്ന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 12 ദിവസത്തിനുള്ളിൽ വില 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 78, 440 രൂപയാണ്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 85,000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 10700 രൂപ നൽകേണ്ടിവരും. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. കേരളത്തിൽ ഓണക്കാലത്തുള്ള ചെറിയ പർച്ചേസുകളെ ഉയർന്ന സ്വർണ്ണവില കാര്യമായി ബാധിച്ചിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, താരിഫ് നിരക്ക് വർദ്ധനവ്, ലോക ക്രമത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാംകൊണ്ട് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനവിന് കാരണമാകുന്നുണ്ട്.

സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം വർദ്ധിച്ചതോടെ 10 പേർ വിറ്റഴിച്ചാലും 100 പേർ വാങ്ങാൻ ഉണ്ടെന്നുള്ളതാണ് സ്വർണത്തിന് ഏറ്റവും വലിയ പോസിറ്റീവ് ഘടകം. സെൻട്രൽ ബാങ്കുകൾ യുഎസ് ട്രഷറി ബോണ്ടുകൾ വാങ്ങാതെ സ്വർണ്ണം വാങ്ങുന്നതും വിലവർധനവിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വില 3531 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ലും ആണ്. ഒരു കിലോ 24 കാരറ്റ് സ്വർണ്ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 3 ലക്ഷം രൂപയായിട്ടുണ്ട്.

Exit mobile version