കൊച്ചിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മറൈൻ ഡ്രൈവിന് സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മഴവിൽ പാലത്തിന് താഴെ കായലിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട രണ്ട് പെൺകുട്ടികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. പൊക്കിൾകൊടി പോലും വേർപെടുത്താത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ എറണാകുളം സെൻട്രൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
മറൈൻ ഡ്രൈവിന് സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

