കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അയനയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് 7 വയസുകാരനായ സഹോദരനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ 7 വയസുകാരനും കുളിച്ചിരുന്നു. കുട്ടിയ്ക്ക് ചികിത്സ ആരംഭിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി.
കഴിഞ്ഞ ദിവസം മരിച്ച ഒൻപത്കാരിയുടെ സഹോദരനും അമീബിക് മസ്തിഷ്ക ജ്വരം

