കോഴിക്കോട് രാമനാട്ട് കരയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ പൊലിഞ്ഞത് ഒരു ജീവന്‍. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പള്ളിക്കല്‍ സ്വദേശി തസ്ലീമയാണ് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ് സക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ സ്കൂട്ടറില്‍ നിന്ന് തെറിച്ച് വീണ തസ്ലീമയുടെ ശരീരത്തിലേക്ക് ബസ് കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; കോഴിക്കോട് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

