1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമ (ഭേദഗതി) ബില്‍ 2023ന്‍റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. നടപ്പു നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൃഷി ആവശ്യത്തിനും വീട് നിര്‍മ്മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയില്‍ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്‍ വഴി കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകള്‍കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഭേദഗതി കൊണ്ടുവരുന്നത്.
English Summary; The cabinet meeting decided to amend the land tenure act of 1960
You may also like this video