Site iconSite icon Janayugom Online

വിഴിഞ്ഞത് ഓടികൊണ്ടിരുന്ന കാറില്‍ തീപിടിച്ചു

തിരുവനന്തപുരം വിഴിഞ്ഞത് ഓടികൊണ്ടിരുന്ന കാറില്‍ തീപിടുത്തം. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള കുടുംബം ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ വിഴിഞ്ഞം അഗ്‌നിരക്ഷാ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. നെയ്യാറ്റിന്‍കര സ്വദേശികളായ അജയ് കുമാറും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടം കണ്ട സേനാംഗങ്ങള്‍ ഓടിയെത്തി കാറിന്റെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കാറിന്റെ എസിയുടെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നുമാണ് അധികൃതരുടെ നിഗമനം.

Exit mobile version