Site iconSite icon Janayugom Online

കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ കൈപ്പുഴ ആറ്റിൽ കാർ വെള്ളത്തിൽ വീണു

രാത്രി 8.45 ഓടെയാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് ആറ്റിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. 

കാറിൻറെ ഉള്ളിൽ നിന്നും ആളുകളുടെ നിലവിളി ശബ്ദം കേട്ട് ജനങ്ങൾ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങിത്താണു. എത്ര യാത്രക്കാരാണ് കാറിൽ സഞ്ചരിച്ചിരുന്നത് എന്നത് അറിവായിട്ടില്ല. നാട്ടുകാർ നിരവധിപേർ തോട്ടിൽ മുങ്ങി തപ്പുന്നുണ്ട്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കാർ ഉയർത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയാണ്.

Exit mobile version