മലയാളി തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കർണാടകയിലെ കുന്ദപുരയിലാണ് സംഭവം. അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. മൂകാംബിക തീർത്ഥാടനത്തിന് പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്.
പയ്യന്നൂർ സ്വദേശികളായ നാരായണൻ,ഭാര്യ വത്സല,മധു,ഭാര്യ അനിത,അന്നൂർ സ്വദേശി ഭാർഗവൻ,ഭാര്യ ചിത്രലേഖ,വാഹനത്തിൻറെ ഡ്രൈവർ ഫാസിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 3 സ്ത്രീകളും ഐസിയുവിലാണ്. നാരായണൻ അപകടനില തരണം ചെയ്തതതായാണ് വിവരം. മധുവിനെയും ഭാർഗവനെയും ഫാസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.