റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ അബ്ദുറഹിമാനാണ് (56) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറിൽ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഇദ്ദേഹം കാർ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. സാരമായി പരിക്കേറ്റ അബ്ദുറഹിമാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
പശുവിനെ കണ്ട് കാര്‍ വെട്ടിച്ചു; മൺതിട്ടയിൽ ഇടിച്ചു കയറി, 56കാരന് ദാരുണാന്ത്യം

