Site iconSite icon Janayugom Online

കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; നവദമ്പതികൾക്ക് ദാരുണാന്ത്യം; വിവാഹിതരായത് ഏഴു മാസം മുൻപ്

ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഏഴു മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version