Site iconSite icon Janayugom Online

മകളെ കൊ ലപ്പെടുത്തി പുഴയിലെറിഞ്ഞ കേസ്; പിതാവ് കുറ്റക്കാരനെന്ന് കോടതി

കൊച്ചിയില്‍ 13 വയസുകാരി മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് കോടതി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. മകള്‍ വൈഗയ്ക്ക് മദ്യം നല്‍കിയ ശേഷം ശ്വാസമുട്ടിച്ച് കൊന്ന് പുഴയിലേക്കെറിയുകയായിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള വാദം ഉച്ചയ്ക് ശേഷം നടക്കും. ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 

2021 മാര്‍ച്ച് 21നാണ് സംഭവം നടന്നത്. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി കേരളം വിടുകയായിരുന്നു.

ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ ഇടങ്ങളില്‍ ഒളിവില്‍ താമസിച്ച സനുമോഹനെ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസിന് കൈമാറി. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമായിരുന്നു സനു മോഹന്റെ മൊഴി.

Eng­lish Summary;The case of killing the daugh­ter and throw­ing her into the riv­er; The court found the father guilty
You may also like this video

Exit mobile version