കമിതാക്കൾ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ യൂട്യൂബിൽ നോക്കിയാണ് പ്രസവിച്ചതെന്നാണ് മൊഴി. ഗർഭം മറയ്ക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുകയും വയറിൽ തുണി കെട്ടുകയും ചെയ്തു. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് അനീഷയ്ക്ക് ഗുണകരമായിത്തീർന്നെന്നും പൊലീസ് പറഞ്ഞു.
എങ്ങനെയാണ് അനീഷ കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്ന വിവരവും പുറത്ത് വന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് മൊഴി. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പയും പൊലീസിന് കാണിച്ച്കൊടുത്തു. ഇന്ന് സംഭവസ്ഥലത്ത് ഫൊറൻസിക് പരിശോധന നടക്കും.

