കുഞ്ഞൻ കോളനി അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് വീണു. കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകര്‍ന്നത്. നെടുങ്കണ്ടം കുഞ്ഞന്‍ കോളനി അങ്കണവാടിയില്‍ കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന മുറിയുടെ സീലിംഗ് ആണ് തകര്‍ന്ന് വീണത്. ഈ സമയത്ത് കുട്ടികള്‍ പഠന മുറിയിലായിരുന്നു. കളിസ്ഥലത്തേയ്ക്ക്, കുട്ടികളെ കൊണ്ടുവരാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. ഈ മുറിയിൽ തന്നെയാണ് ശുചിമുറി സ്ഥിതി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സീലിംഗ് തകര്‍ന്നിരുന്നു. ബാക്കി ഭാഗവും തകരാന്‍ സാധ്യതയുണ്ടെന്ന് ചുണ്ടികാട്ടി അങ്കണവാടി ജീവനക്കാര്‍ പഞ്ചായത്തിനും ഐസിഡിഎസിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ്, 14 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നെടുങ്കണ്ടം സാക്ഷാരതാ മിഷന്‍ കെട്ടിടത്തിന് മുകള്‍ ഭാഗത്ത് അംഗനവാടിയ്ക്കായി മുറികള്‍ നിര്‍മ്മിച്ചത്.
English Summary: The ceiling of the newly constructed Anganwadi building in Idukki collapsed
You may like this video also