കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെയും മിസോറമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമിക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. രാജ്യത്തെ 20 ജില്ലകളിൽ അഞ്ച് ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ ഒമ്പത് എണ്ണം കേരളത്തിലാണ്.
എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് അഞ്ച് ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ളത്.
വാക്സിൻ ബൂസ്റ്റർ ഡോസിന് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ല. സംസ്ഥാനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണംമെന്നും ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
english summary; The Center should not be alarmed by the concerns over the covid cases in Kerala
you may also like this video;