Site iconSite icon Janayugom Online

മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് പത്തനംതിട്ടയിൽ ആരംഭിക്കും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ജാഥ പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്റിൽ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം പി കെ ബിജു ആണ് മാനേജർ. കെ കെ ശൈലജ, പി പി സുനീർ എംപി, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ ജി അജിത്ത്, ഫ്രാൻസിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ. 

വൈകിട്ട് നാലിന് റാന്നി, അഞ്ചിന് കോന്നി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്നത്തെ പര്യടനം സമാപിക്കും. നാളെ രാവിലെ ഒമ്പതിന് അടൂർ ഗവ. ഗസ്റ്റ് ഹൗസിൽ പ്രമുഖ വ്യക്തികളുമായി ജാഥാംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പത്തിന് അടൂരിൽ നിന്നും ജാഥ ആരംഭിക്കും. വൈകിട്ട് മൂന്നിന് തിരുവല്ലയിലെ സ്വീകരണത്തിന് ശേഷം കോട്ടയം ജില്ലയിൽ പ്രവേശിക്കും. 14ന് എറണാകുളത്താണ് സമാപനം. 

Exit mobile version