ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും, നാണയവും പുറത്തിറക്കിയ നടപടി ഭരണഘടനെ അവഹേളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടു നിന്നവരും വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നവരും ആണെന്ന് മുഖ്യമന്ത്രി തന്റെ ഏക്സ് പേജില്‍ കുറിച്ചു.
പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും വിമർശിച്ചു. ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു. ഇതിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ആർഎസ്എസ് മുദ്രാവാക്യമായ സേവനം സമർപ്പണം അതുല്യമായ അച്ചടക്കം എന്നീ മുദ്രാവാക്യങ്ങളോടുകൂടിയ പരസ്യം സർക്കാർ ചെലവിൽ നൽകിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

