Site iconSite icon Janayugom Online

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാമചന്ദ്രന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിയും ഗോവിന്ദൻ മാസ്റ്ററും കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. 10 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മടങ്ങിയത്.

Exit mobile version