സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യന്മാർക്ക് നൽകാനുള്ള ചീഫ് മിനിസ്റ്റേഴ്സ് സ്വർണ കപ്പിന്റെ പ്രചാരണ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്നു. കാസർകോട് നിന്നും രാവിലെ ഒമ്പതോടെ കപ്പ് സ്റ്റേഡിയത്തിലെത്തി.
എം രാജഗോപാലൻ എം എൽ എ യിൽ നിന്നും പരീക്ഷാഭവൻ ജോയിൻ്റ് കമ്മീഷണർ ഡോ.ഗിരീഷ് ചോലയിൽ കപ്പ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി അധ്യക്ഷയായി. ബിജുരാജ്, ടി ആർ പ്രീതി മോൾ, ഡോ. കെ രഘുരാമഭട്ട്, അനിൽ ബങ്കളം തുടങ്ങിയവർ സംസാരിച്ചു. ഡി ഡി ഇ പി സവിത സ്വാഗതവും പി മോഹനൻ നന്ദിയും പറഞ്ഞു. നീലേശ്വരത്തു നിന്നും പ്രചാരണമാരംഭിച്ച് വിവിധ ജില്ലകളിലെ പ്രദർശനത്തിനു ശേഷം തിരുവനന്തപുരത്തെത്തിക്കും. സംസ്ഥാന കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫി സമ്മാനിക്കും. തിരുവനന്തപുരത്തെ പി മാധവൻ തമ്പി ആൻഡ് സൺസണാണ്
2 ലക്ഷം രൂപ ചെലവിട്ട് മൂന്നര കിലോ ഭാരമുള്ള വെങ്കല ട്രോഫി രൂപകൽപന ചെയ്തത്.

