Site iconSite icon Janayugom Online

ബിജെപിയില്‍ മത്സരം മുറുകി; മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിരവധി നേതാക്കള്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളെ നിയോഗിക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തില്‍ത്തട്ടിയാണ് തീരുമാനം വെെകുന്നത്. അതേസമയം തീ​രു​മാ​നം നീ​ണ്ടു​പോ​കു​ന്ന​ത് വി​ജ​യ​ത്തി​ന്റെ ശോ​ഭ​കെ​ടു​ത്തു​ന്നതായും ബി​ജെ​പി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്. അഞ്ചാംവട്ടം മുഖ്യമന്ത്രിക്കസേര നോട്ടമിടുന്ന മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനടക്കമുള്ളവര്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായില്ല. സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താന്‍ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രെ നി​യ​മി​ക്കാ​നും സാധ്യതയു​ണ്ട്. എംഎല്‍എമാരെ മുന്‍നിര്‍ത്തി ശക്തി തെളിയിക്കാനുള്ള ശ്രമങ്ങള്‍ നേതാക്കളും ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെയുടെ വസതിയില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയെയും പുതിയ എംഎല്‍എമാര്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്.

രാജസ്ഥാനിലാണ് വലിയ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനം നിര്‍ണയിക്കാന്‍ പലവിധ മാരത്തോണ്‍ ചര്‍ച്ചകള്‍ ഇതിനോടകം നടന്നു. ഏഴിലധികം നേതാക്കള്‍ രംഗത്തുണ്ട്. വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ​ക്ക് വീ​ണ്ടു​മൊ​രു അ​വ​സ​രം ന​ൽ​കുന്നതില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. അതേസമയം അ​ണി​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള വ​സു​ന്ധ​ര​യെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങും സി പി ജോഷിയും തമ്മിലും ചര്‍ച്ചകള്‍ നടന്നു. ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചന്ദ്രശേഖറുമായി ഇരുവരും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജോഷിയും അരുണ്‍ സിങും നഡ്ഡയുമായി വീണ്ടുമൊരു കൂടിക്കാഴ്ച നടത്തി.
ഛത്തിസ്ഗഡില്‍ രേണുക സിങിന്റെയും മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. നിരവധി എംഎല്‍എമാര്‍ രമണ്‍ സിങിനെ വസതിയിലെത്തി കാണുകയും ചെയ്തിരുന്നു. അതേസമയം രേണുക സിങ് എംപി സ്ഥാനം രാജിവച്ചിട്ടില്ല. ഇത് രമണ്‍ സിങ്ങിന്റെ കടുംപിടിത്തം കാരണമാണെന്ന് സൂചനയുണ്ട്. വനിതാ മുഖ്യമന്ത്രിയെ നിയോഗിച്ചാല്‍ ഭ​ര​ണ​പ​രി​ച​യ​മു​ള്ള മു​തി​ർ​ന്ന നേ​താ​വി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കുണമെന്ന അഭിപ്രായവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

മുന്നറിയിപ്പ് നല്‍കി ചൗഹാന്‍

മ​ധ്യ​പ്ര​ദേ​ശി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ചൗ​ഹാ​നെ മാ​റ്റി​നി​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന നിലപാട് ദേശീയ നേതൃത്വത്തിനുണ്ട്. ലോ​ക‌്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ ചൗ​ഹാ​നെ അ​വ​ഗ​ണി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും ഭി​ന്ന​ത​യ്ക്കും ഇ​ട​യാ​ക്കു​മെ​ന്നും നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു​. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ നിന്നു തന്നെ ചൗഹാനെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും താന്‍ മുഖ്യമന്ത്രി സ്ഥാന പട്ടികയിലില്ലെന്ന് ശിവരാജ് സിങ് ചൗഹാന്‍ എക്‌സില്‍ കുറിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേന്ദ്രനേതൃത്വത്തിന് ഇതൊരു മുന്നറിയിപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ വിലയിരുത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ചൗഹാനെ മുഖ്യമന്ത്രിയാക്കി ശേഷമുള്ള കാലം തലമുറമാറ്റം സാധ്യമാക്കാമെന്ന പോംവഴിയും നേരത്തെ കേന്ദ്രനേതൃത്വം ആലോചിച്ചിരുന്നു.

Eng­lish Summary:The com­pe­ti­tion in BJP is tight; Many lead­ers are aim­ing for the post of Chief Minister
You may also like this video

Exit mobile version