ഗൂജറാത്തില്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീണ്ട സംസ്ഥാന സന്ദര്‍ശനങ്ങളെന്ന് കോണ്‍ഗ്രസ് .ബിജെപിസംസ്ഥാനത്ത് വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെട്ടു. ഇവിടെ പ്രധാനമന്ത്രിയുടെ ക്യാമ്പ് ഒഫീസ് തുറക്കെട്ടെയെന്നും കോണ്‍ഗ്രസ് പറയുന്നു.
ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്, ബിജെപിയെ ആദിവാസി വിരുദ്ധര്‍ എന്നു വിളിച്ചുകൊണ്ടാണ് ഗുജറാത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രഘുശര്‍മ്മ രംഗത്തു വന്നിരിക്കുന്നത്.കോൺഗ്രസ് എംഎൽഎയും ആദിവാസി നേതാവുമായ അനന്ത് പട്ടേലിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ നിന്ന് ആദിവാസികളോടുള്ള ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
ഗുജറാത്തിലുൾപ്പെടെ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിക്കുന്നതിനാൽ ആം ആദ്മി പാർട്ടിയും എഐഎംഐഎമ്മും ബിജെപിയുടെ ബി ടീമുകളാണെന്നും ശർമ്മ ആരോപിച്ചു.കേന്ദ്ര മന്ത്രി അമിതാഷായെ സംസ്ഥാനത്ത് മിക്കമാറും കാണാമെന്നും, ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അശാന്തിയുടെ സൂചനായാണ് ഇതെന്നും,നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വികാരം പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടേയും ഗുജറാത്തിലേക്കുള്ള നിരന്തരസന്ദര്‍ശനം സൂചിപ്പിക്കുന്നത് ബിജെപിയുടെ സംസ്ഥനത്തെ നില അത്ര ശുഭകരമല്ല.
അതിനാലാണ് പ്രധാനമന്ത്രി ഇവിടെ ഒരു ക്യാമ്പ് ഓഫീസ് തുറക്കണമെന്നു പറയുന്നത്. കാരണം അദ്ദേഹം ഇവിടെയാണല്ലോ, രാജ്യത്തെ ഭരണത്തിലല്ല ശ്രദ്ധയെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞെു.
സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ആദിവാസികൾക്കിടയിൽ വലിയ രോഷമുണ്ട്.എഎപിയും എഐഎംഐഎമ്മും ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്, അവർക്ക് ഗുജറാത്തിൽ കേഡർ ഇല്ല, അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ശമ്പളം ലഭിക്കുന്നു, അദ്ദേഹംആരോപിച്ചു.
English Summary:
The Congress says that the constant visit of the Prime Minister is because of anti-incumbency sentiment in Gujarat
You may also like this video: