19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024

ഗുജറാത്തില്‍ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നതിനാലാണ് പ്രധാനമന്ത്രിയുടെ നിരന്തര സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2022 5:13 pm

ഗൂജറാത്തില്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീണ്ട സംസ്ഥാന സന്ദര്‍ശനങ്ങളെന്ന് കോണ്‍ഗ്രസ് .ബിജെപിസംസ്ഥാനത്ത് വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നും പാര്‍ട്ടി നേതൃത്വം അഭിപ്രായപ്പെട്ടു. ഇവിടെ പ്രധാനമന്ത്രിയുടെ ക്യാമ്പ് ഒഫീസ് തുറക്കെട്ടെയെന്നും കോണ്‍ഗ്രസ് പറയുന്നു.

ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്, ബിജെപിയെ ആദിവാസി വിരുദ്ധര്‍ എന്നു വിളിച്ചുകൊണ്ടാണ് ഗുജറാത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രഘുശര്‍മ്മ രംഗത്തു വന്നിരിക്കുന്നത്.കോൺഗ്രസ് എംഎൽഎയും ആദിവാസി നേതാവുമായ അനന്ത് പട്ടേലിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ നിന്ന് ആദിവാസികളോടുള്ള ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

ഗുജറാത്തിലുൾപ്പെടെ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ സഹായിക്കുന്നതിനാൽ ആം ആദ്മി പാർട്ടിയും എഐഎംഐഎമ്മും ബിജെപിയുടെ ബി ടീമുകളാണെന്നും ശർമ്മ ആരോപിച്ചു.കേന്ദ്ര മന്ത്രി അമിതാഷായെ സംസ്ഥാനത്ത് മിക്കമാറും കാണാമെന്നും, ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അശാന്തിയുടെ സൂചനായാണ് ഇതെന്നും,നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വികാരം പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയുടേയും, ആഭ്യന്തരമന്ത്രിയുടേയും ഗുജറാത്തിലേക്കുള്ള നിരന്തരസന്ദര്‍ശനം സൂചിപ്പിക്കുന്നത് ബിജെപിയുടെ സംസ്ഥനത്തെ നില അത്ര ശുഭകരമല്ല.

അതിനാലാണ് പ്രധാനമന്ത്രി ഇവിടെ ഒരു ക്യാമ്പ് ഓഫീസ് തുറക്കണമെന്നു പറയുന്നത്. കാരണം അദ്ദേഹം ഇവിടെയാണല്ലോ, രാജ്യത്തെ ഭരണത്തിലല്ല ശ്രദ്ധയെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 125 സീറ്റ് നേടി കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞെു.

സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ആദിവാസികൾക്കിടയിൽ വലിയ രോഷമുണ്ട്.എഎപിയും എഐഎംഐഎമ്മും ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്, അവർക്ക് ഗുജറാത്തിൽ കേഡർ ഇല്ല, അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ശമ്പളം ലഭിക്കുന്നു, അദ്ദേഹംആരോപിച്ചു.

Eng­lish Summary:
The Con­gress says that the con­stant vis­it of the Prime Min­is­ter is because of anti-incum­ben­cy sen­ti­ment in Gujarat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.