രാവിലെ 10.40 ന് പുറ പ്പെടേണ്ട ബസ്സുകൾ എത്രയും വേഗം സ്റ്റാൻഡിന് പുറത്തേക്ക് പോകണം . കിളിനാദത്തിലുള്ള അനൗൺസ്മെന്റ് കേട്ട് എരുമേലി പ്രൈവറ്റ് ബമ്പ് സ്റ്റാൻഡിൽ ബസ് പ്രതീക്ഷിച്ചു നിൽക്കുന്ന യാത്രക്കാരും സമീപത്തെ കച്ചവടക്കാരും ഒന്ന് അമ്പരന്നു. ബസ് സ്റ്റാൻഡിലെ ടൈം കീപ്പിംഗ് സെൻറ്ററിന്റേയും കംഫർട്ട് സ്റ്റേഷന്റെയും ചുമതലയിൽ വനിതകൾ എത്തിയതിന്റെ ആദ്യപടിയായിരുന്നു ആ അനൗൺസ്മെന്റ്. കുടുംബശ്രീ പ്രവർത്തകരായ ഉഷാ ദിനേഷൻ, വി എസ് അജിതാ എന്നിവർക്കാണ് ഇതിന്റെ നേതൃത്വം. ഇവരുടെ പ്രവർത്തനം കഴിഞ്ഞ ദിവസം തുടങ്ങി.
കാലങ്ങളായി സ്വകാര്യ വ്യക്തികളാണ് എരുമേലി ബസ്റ്റാന്റിലെ ടൈം കീപ്പിംഗ് സെന്റർ നടത്തി കൊണ്ടിരുന്നത്. ഒരു വ്യക്തി കരാർ എടുത്ത ശേഷം മറ്റ് രണ്ടു പേരെ ബസ്സുകളിൽ നിന്നും പണം പിരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്. എന്നാൽ ഇവർ പണം പിരിക്കൽ മാത്രമായി ഒതുങ്ങി കഴിയുകയായിരുന്നു ഇതുവരെ. ബസ്സിന്റെ സമയം അനേഷിച്ച് എത്തുന്ന യാത്രക്കാർക്ക് മറുപടി നൽകന്നതിനോ സമയാസമയങ്ങളിൽ പരാതിയില്ലാതെ ബസ്സുകളെ പറഞ്ഞു വിടുന്നതിനോ ബന്ധ പ്പെട്ട കൗണ്ടറിൽ ആളുണ്ടാകുണ്ടാകുമായിരുന്നില്ല.
പരാതികൾ ഏറിയതോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. പുതിയ ചുമതലക്കാർക്കു എല്ലാം ഒന്നിൽ നിന്നും തുടങ്ങണം. പുതിയ മൈക്ക് സെറ്റ് വാങ്ങണം. കം ഫർട്ട് സ്റ്റേഷന് സുരക്ഷിതത്വമൊരുക്കി കതകുകളും ലൈറ്റും സ്ഥാപിക്കണം. ജലവിതരണം സുഗമമാക്കണം.
English Summary: The control of Erumeli bus stand is now for women
You may like this video also