Site iconSite icon Janayugom Online

രാപ്പകൽ സമരം 52 ദിവസം പിന്നിടുന്നു; ആശവർക്കർമാരെ മൂന്നാം വട്ട ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

രാപ്പകൽ സമരം 52 ദിവസം പിന്നിടുമ്പോൾ ആശവർക്കർമാരെ മൂന്നാം വട്ട ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. 

ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ആശാമാരുടെ നിലപാട്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ് ആശമാരുമായി വീണ്ടും ചർച്ച നടത്തുന്നത്. 

Exit mobile version