Site iconSite icon Janayugom Online

മരിച്ചത് എഐവൈഎഫ് പ്രവര്‍ത്തക: നരഹത്യയെന്ന് സംഘടന

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കാസര്‍കോട് മരിച്ചത് എഐവൈഎഫ് പ്രവര്‍ത്തക. എഐവൈഎഫ് ബേനൂര്‍ യൂണിറ്റ് അംഗമായ അഞ്ജുശ്രീ പാര്‍വ്വതിയാണ് ഷവര്‍മ്മ കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചത്. സംഭവത്തില്‍ എഐവൈഎഫ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഉദ്യോഗസ്ഥ അലംഭാവത്തിന്റെയും ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ഹോട്ടല്‍ മുതലാളിമാരും തുടര്‍ച്ചയായി സൃഷ്ടിക്കുന്ന രക്തസാക്ഷികളില്‍ ഒരാള്‍ ആണ് അഞ്ജുശ്രീ പാര്‍വ്വതിയെന്ന് എഐവൈഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

അഞ്ജവിന്റേത് മരണം നരഹത്യയാണ്. ക്രൂരമായ അലംഭാവം വകവെച്ചുകൊടുക്കാന്‍ എഐവൈഎഫ് തയ്യാറല്ല. ഇത്തരം വ്യക്തികളെ പൊതുവിചാരണയ്ക്ക് വിധേയമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും എഐവൈഎഫ് സെക്രട്ടറി എം ശ്രീജിത് പ്രസ്താവിച്ചു. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ ആരോഗ്യ ‑ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കാസര്‍കോട് മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന്റെ വലിയ അലംഭാവം ഈ സംഭവത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അഞ്ജുവിന്റെ മരണം:എഐവൈഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

കാസര്‍കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഐവൈഎഫ് പ്രവര്‍ത്തക അഞ്ജുശ്രീപാര്‍വ്വതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈ എഫ് നേതൃത്വത്തില്‍ അൽ‑റൊമാൻസിയ ഹോട്ടലിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം ഹോട്ടലിന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മിള്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ മാടിക്കാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ധനീഷ് ബിരിക്കുളം, ഹരിദാസ് പെരുമ്പള, നിധിന്‍ മുതലപ്പാറ എന്നിവര്‍ സംസാരിച്ചു. സുനില്‍കുമാര്‍ കാസര്‍കോട് സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: The deceased anju was aiyf work­er: It was homi­cide, AIYF

Exit mobile version