ഊന്നുകല്ലിൽ മാലിന്യ ടാങ്കിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശി ശാന്തയുടേതാണ് മൃതദേഹം. ഇവർ ധരിച്ചിരുന്ന 12 പവൻ സ്വർണത്തിൽ 9 പവൻ നഷ്ടമായിട്ടുണ്ട്. സ്വർണം മോഷ്ടിക്കുന്നതിനിടെ ശാന്തയെ കൊലപ്പെടുത്തിയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. നഷ്ടപ്പെട്ട സ്വർണം പൊലീസ് അടിമാലിയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അടിമാലിയിലെ സ്വദേശി രാജേഷാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. ഇയാൾ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ശാന്തയും രാജേഷുമായി കാലങ്ങളായി സൌഹൃദത്തിലായിരുന്നു. ഈ സൌഹൃദം മുതലെടുത്താണ് രാജേഷ് കൊലപാതകം നടത്തിയത്. ശാന്ത ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
കുറുപ്പംപടി സ്വദേശിയായ വൈദികൻറെ ഉടമസ്ഥതയിലുള്ള വീട്ടിലെ മാലിന്യസംഭരണിയ്ക്കുള്ളിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിൻഭാഗത്ത് അടിയേറ്റതാണ് മരണകാരണമെന്ന് ശാന്തയുടെ പോസ്റ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കോതമംഗലത്തെ ഒരു ഹോട്ടലിലെ കുക്കാണ് പ്രതി. ഇയാളുടെ കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

