Site iconSite icon Janayugom Online

ഡീസൽ പ്രതിസന്ധി; കെഎസ്ആര്‍ടിസിക്ക് 20 കോടി

കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം. എണ്ണക്കമ്പനികൾക്ക് നൽകാനുള്ള കുടിശികയടക്കം സഹായമായി 20 കോടി സർക്കാർ അനുവദിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കൂട്ടമായി സർവീസുകൾ തടസപ്പെടുകയും യാത്രാക്ലേശം രൂക്ഷമാകുകയും ചെയ്തിരുന്നു. കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചതിൽ ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയോട് വിശദീകരണം തേടിയിരുന്നു. 

അടുത്ത ഘട്ടം ഡീസൽ വാങ്ങുമ്പോഴും പ്രതിസന്ധി തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഡീസൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇന്നത്തെ ഓർഡിനറി സർവീസുകൾ പത്ത് മുതൽ 20 ശതമാനം വരെയായി കുറയുമെന്നാണ് വിവരം.
വിപണി വിലയ്ക്ക് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. 

Eng­lish Summary:The Diesel Cri­sis; 20 crores to KSRTC
You may also like this video

Exit mobile version