Site iconSite icon Janayugom Online

ഡോക്ടറുടെ കൊലപാതകം; പൊലീസ് മേധാവി ഇന്ന് റിപ്പോർട്ട് നൽകണം: ഹൈക്കോടതി

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇന്ന് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. രാവിലെ പത്തിന് ഓൺലൈനായി ഹാജരായി റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്.
ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണം. സ്ഥലം മജിസ്ട്രേറ്റ് ആശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് റിപ്പോർട്ട് നൽകണം. ഇന്ന് രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: The Doc­tor’s Mur­der; Police chief to give report today: HC

You may also like this video

Exit mobile version