Site iconSite icon Janayugom Online

വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായത് നിരവധി അപകടങ്ങൾ ഉണ്ടാക്കി

കർണാടകയിലെ കൽബുർഗിയിൽ വണ്ടി ഓടിക്കുന്നതിനിടെ ട്രക്ക് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായത് നിരവധി അപകടങ്ങൾക്ക് കാരണമാകുകയും ഒരു മരണം ഉണ്ടാകുകയും ചെയ്തു. ഷഹാപുരിൽ നിന്ന് കൽബുർഗിയിലേക്ക് പോകുകയായിരുന്ന ട്രക്കിൻറെ ഡ്രൈവർക്ക് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇതോടെ ട്രക്ക് നിരവധി ഓട്ടോകൾ, ബൈക്ക് എന്നിവയുമായി കൂട്ടിയിടിക്കുകയും ഇലക്ട്രിക് പോസ്റ്റിൽ ചെന്ന് ഇടിച്ച് നിൽക്കുകയുമായിരുന്നു. 

32 വയസുള്ള മുഹമ്മദ്ദ് അലി എന്ന പച്ചക്കറി വിൽപ്പനക്കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. 

പരിക്കേറ്റ ഡ്രൈവറെ അപ്പോൾ തന്നെ കൽബുർഗി ജില്ലാ ആശുപത്രിയിലേക്ക് അടിയന്തര ചികിത്സക്കായി കൊണ്ടുപോയി. ജെവർഗി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Exit mobile version