തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു സമസ്തയിൽ പിടിമുറുക്കി മുസ്ലിംലീഗ്. ജില്ലാ തലംവരെയുള്ള തെരെഞ്ഞെടുപ്പാണ് പൂർത്തിയായത്. ഇതിൽ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ മുസ്ലിംലീഗിനാണ് മേൽകൈ. ലീഗ് അനുകൂല നേതാവ് ബഹാവുദ്ദീന്‍ നദ്‌വി ആയിരിക്കും അധ്യക്ഷനാവുക. 16-ാം തീയതിയാണ് സംസ്ഥാന തല തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോള്‍ ആക്ഷേപം ഉയരുന്നുണ്ട്. ജിഫ്രി മുത്തുകോയ തങ്ങളായിരുന്നു പൊതുവെ വരണാധികാരി. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കി എം ടി അബ്ദുള്ള മുസ്ലിയാരെയാണ് വരണാധികാരിയായി നിയമിച്ചത്. ഇതും അട്ടിമറിയുടെ ഭാഗമായാണെന്നാണ് സൂചന.
തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു; സമസ്തയിൽ പിടിമുറുക്കി മുസ്ലിംലീഗ്

